പാരീസ് : ഉപയോക്താക്കളുടെ സംഭാഷണങ്ങൾ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന വോയ്സ് അസിസ്റ്റന്റിന്റെ സഹായത്തോടെ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് ഗൂഗിൾ. സ്മാർട്ട് ഫോൺ ,ഹോം സ്പീക്കർ,സുരക്ഷാ ക്യാമറകൾ എന്നിവയിലുള്ള ഗൂഗിൾ അസിസ്റ്റന്റുവഴി ഗൂഗിളിനുവേണ്ടി ഒരുപറ്റം ആളുകൾ വിവരങ്ങൾ ചോർത്തിയെടുക്കുന്നുവെന്ന റിപ്പോർട്ട് ബെൽജിയം വാർത്താ ചാനൽ പുറത്തുവിട്ടതിന് പിന്നാലെയാണ് കുറ്റസമ്മതം.
ഉപയോക്താക്കളുടെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും ഇവ മൂന്നാം കക്ഷികരാറുകാർക്ക് നൽകുകയും ചെയ്യുന്നു. ഗൂഗിളിന്റെ സഭാഷണങ്ങൾ തിരിച്ചറിയുന്ന സംവിധാനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഈ സംഭാഷണങ്ങൾ മൂന്നാം കക്ഷിക്കാരാറുകാർ പകർത്തിയെഴുതുന്നുവെന്നും വാർത്തയിൽ പറയുന്നു.
വ്യക്തിപരമായ വിവരങ്ങൾ.,കിടപ്പുമുറി വർത്തമാനങ്ങൾ,വീടുകളിലെ അടിപിടികൾ എന്നിവയാണ് ശബ്ദ ശകലങ്ങളിൽ ഉണ്ടായിരുന്നത്,.വിവിധ ഭാഷകളിലുള്ള ഗൂഗിൾ സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്നതിനാണിതെന്നും സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിരിക്കാനാകില്ലെന്നും ഗൂഗിൾ സെർച്ച് പ്രോഡക്റ്റ് മാനേജർ ഡേവിഡ് മോൺസീസ് ബ്ലോഗിൽ നൽകിയ മറുപടിയിൽ പറഞ്ഞു.
Post Your Comments