തിരുവനന്തപുരം: മദ്യപിച്ച ശേഷം ഒഴിഞ്ഞ കുപ്പി റെയില്‍വെ പാളത്തിൽ കൊണ്ടുവെച്ചുപോകുന്നതിനിടെ കാലുറയ്ക്കാതെ വീണുപോയ യുവാവിനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത് ലോക്കോ പൈലറ്റ്.
ട്രെയിൻ കൃത്യസമയത്ത് നിർത്തി ലോക്കോ പൈലറ്റ് സി സുരേഷ് കുമാറാണ് യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.
മുരുക്കുംപുഴ സ്‌റ്റേഷനു സമീപം പുനലൂര്‍- മധുര പാസഞ്ചര്‍ ട്രെയിനിനു (നമ്ബര്‍ 56701) മുന്നില്‍ ബുധന്‍ രാത്രി എട്ടേകാലോടെയാണു സംഭവം. മദ്യക്കുപ്പി ഉപേക്ഷിക്കാനായി പ്രദേശവാസിയായ അഭിലാഷ് ട്രാക്കിലെത്തുകയായിരുന്നു. എന്നാല്‍ നിലയുറയ്ക്കാതെ ഇയാള്‍ വീണുപോയി.ഇതുകണ്ട ലോക്കോ പൈലറ്റ് ബ്രേക്കിട്ട് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു
നിര്‍ത്തിയ എന്‍ജിന്റെ അടിയിലായാണ് അഭിലാഷ് കിടന്നതെങ്കിലും പരുക്കില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം ഡിവിഷനു കീഴില്‍ കഴിഞ്ഞ വര്‍ഷം 322 പേരാണു ട്രെയിനിടിച്ചു മരിച്ചത്. അതിൽ ആത്മഹത്യയും അപകടമരണവും ഉൾപ്പെടുന്നു.
Post Your Comments