Latest NewsKeralaMen

സോളാർ കുടയും സോളാർ സൈക്കിളുമായി വിസ്മയമാകുന്ന സേവ്യര്‍

സോളാർ കുടയും സോളാർ സൈക്കിളുമായി കൊച്ചിക്കാർക്ക് വിസ്മയമാവുകയാണ് സേവ്യർ. സൂര്യന്‍റെ ഊ‍ർജ്ജം ഏതുതരത്തിൽ മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് ഏവരേയും പഠിപ്പിക്കുകയാണ് ആലുവ മണലിമുക്ക് സ്വദേശിയായ ഈ 58 കാരൻ.

നല്ല ചൂട്ടുപൊള്ളുന്ന ഉച്ചവെയില്‍. എറണാകുളത്തെ ഏറ്റവും തിരക്കുകൂടിയ സ്ഥലമായ ബ്രോഡ് വേയിലെ കച്ചവടത്തെ പക്ഷേ ഇതൊന്നും ബാധിച്ചിട്ടേയില്ല. വഴിയരികിൽ ഫുട്പാത്ത് കച്ചവടം പൊടിപൊടിക്കുകയാണ്. പലവക സാധനങ്ങള്‍ വാങ്ങാന്‍ ജനം തലങ്ങും വിലങ്ങും പായുന്നുണ്ട്. കൂട്ടത്തില്‍ ബാഗുകള്‍ കൂട്ടിയിട്ട് വില്‍ക്കുന്ന ആലുവ മണലിമുക്ക് സ്വദേശി സി.എ സേവ്യറുമുണ്ട്.

നാട്ടില്‍ സോളാര്‍ ഹീറ്ററും സോളാര്‍ പാനലുകളിലൂടെ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുമൊക്കെ ലഭിക്കുന്ന സമയമാണ്. അപ്പോള്‍ പിന്നെ തനിക്കും സൂര്യന്‍റെ സോളാര്‍ പവര്‍ ആവോളം ഉപയോഗിക്കാലോ. ആ ചിന്ത സേവ്യറിനെ സോളാര്‍ കുട എന്ന കണ്ടുപിടിത്തത്തിലേക്ക് എത്തിച്ചു. അത് വിജയമായതോടെ സേവ്യറിന്‍റെ ചിന്ത സോളാര്‍ സൈക്കിളിലേക്ക് തിരിഞ്ഞു. നല്ല ഘടഘടിയന്മാരായ രണ്ട് സോളാര്‍ സൈക്കിളുകള്‍ ഇപ്പോള്‍ 58 കാരനായ സേവ്യറിന്‍റെ വീട്ടുമുറ്റത്തുണ്ട്

shortlink

Post Your Comments


Back to top button