
മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി പിന്നീട് നഷ്ടത്തിലേക്ക് വീണു. സെന്‍സെക്സ് 57 പോയിന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 21 പോയിന്റ് താഴ്ന്ന് 11561ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 732 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ 719 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
യുപിഎല്‍, സണ്‍ ഫാര്‍മ, റിലയന്‍സ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും വിപ്രോ, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments