Latest NewsKeralaIndia

റെയിൽവെ വികസനം, കേരള സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു: പീയൂഷ് ഗോയല്‍

ശബരിപാത പൂർത്തിയാവാത്തതിന് കാരണം സംസ്ഥാന സർക്കാരിന്‍റെ മെല്ലെപ്പോക്കാണ്.

ദില്ലി: റെയിൽവേ വികസനത്തിൽ സംസ്ഥാന സർക്കാരാണ് അലംഭാവം കാട്ടുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ശബരിപാത പൂർത്തിയാവാത്തതിന് കാരണം സംസ്ഥാന സർക്കാരിന്‍റെ മെല്ലെപ്പോക്കാണ്. തിരുനാവായ – ഗുരുവായൂർ റെയില്‍പാതയുടെ സർവ്വെ പൂർത്തിയാക്കാന്‍ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സ്ഥലം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച്ച കാട്ടിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ചോദ്യത്തിന് പാർലമെൻറിൽ മറുപടി പറയവെയാണ് റെയില്‍വേ മന്ത്രി സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button