Latest NewsIndia

ഇവള്‍ അത്ഭുതബാലിക; കണ്ണുകെട്ടി വിട്ടാലും എഴുതും വായിക്കും സൈക്കിള്‍ ചവിട്ടും

ഭുവനേശ്വര്‍: ഒഡീഷയുടെ അഭിമാനമാണ് 12വയസുകാരി പ്രജ്ഞന്‍ പരമിത. കണ്ണടച്ചുകൊണ്ട് ഈ കുട്ടി സൈക്കിള്‍ ഓടിക്കും, വായിക്കും, എഴുതും, ഓടിക്കളിക്കും. കിയോഞ്ജറിലെ സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇതിനകം പത്താം ക്ലാസിലെ സിബിഎസ്ഇ സിലബസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കണ്ണടച്ച് മനോഹരമായ ചിത്രങ്ങള്‍ വരയക്കാന്‍ പോലും ഈ കുട്ടിക്ക് കഴിയും.

പ്രത്യേക മിഡ് ബ്രെയിന്‍ ആക്റ്റിവേഷന്‍ പരിശീലനത്തിലൂടെയാണ് താന്‍ ഇത് നേടിയതെന്നാണ് പരമിത അവകാശപ്പെടുന്നത്. കാഴ്ച്ചയും ഏകാഗ്രതയും മെമ്മറി ശക്തിയും വര്‍ദ്ധിപ്പിക്കുന്നതാണ് മിഡ്‌ബ്രെയിന്‍ ആക്റ്റിവേഷന്‍ എന്നാണ് വിശ്വാസം. തനിക്ക് കണ്ണുകള്‍ അടച്ച് വായിക്കാനും എഴുതാനും സവാരി ചെയ്യാനും പുസ്തകം മന:പാഠമാക്കാനും കഴിയുമെന്ന് ഈ കുട്ടി പറയുന്നു. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാനുള്ള വഴികള്‍ തന്നെ പഠിപ്പിച്ച ഗുരുവില്‍ നിന്ന് നിരവധി തന്ത്രങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും ഒഡീഷയുടെ അത്ഭുതബാലിക പറഞ്ഞു

മകളുടെ അധ്യാപിക തപേശ്വര്‍ മഹന്ത മൂന്ന് വര്‍ഷമായി പ്രത്യേക മനസ് പരിശീലനം നല്‍കി വരികയാണെന്ന് പരമിതയുടെ പിതാവ് ബനബിഹാരി മഹാന്റ പറഞ്ഞു. ഇത് അവളുടെ മനസ്സിന്റെ ശക്തിയും ഏകാഗ്രത ശേഷിയും വികസിപ്പിക്കാന്‍ സഹായിച്ചെന്നും പ്രായോഗിക ജീവിതത്തിലും ഈ കഴിവുകള്‍ കുട്ടി ഉപയോഗിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രജ്ഞാന്‍ പരമിത സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തയാണെന്ന് അധ്യാപകരും സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുല്യമായ കഴിവുകളിലൂടെ അവള്‍ രാജ്യത്തിന് പ്രശസ്തി നേടിക്കൊടുക്കുമെന്ന് അധ്യാപകരില്‍ ചിലര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button