ബെംഗുളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. അധികാരത്തില്‍ കടിച്ചു തൂങ്ങി നില്ക്കു എന്ന ലക്ഷ്യം തനിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാമെന്ന് സുപ്രീം കോടതി ഉത്തരവ്. ചൊവ്വാഴ്ച ഈ കേസിലെ ഭരണാഘടനാപരമായ വിഷയങ്ങള്‍ ഗൗരവമായി പരിശോധിക്കും. അതുവരെ വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും തീരുമാനം എടുക്കരുതെന്നും സുപ്രീം കോടതി അറിയിച്ചു.
രാജി പരിഗണിക്കുന്നില്ലെന്ന വിമത എംഎല്‍എമാരുടെ ഹര്‍ജിയും രാജി കാര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ നല്കിയ ഹര്‍ജിയും പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്.
Post Your Comments