കൊച്ചി: മത്തിയുടെ ലഭ്യതയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 കിട്ടിയതിനേക്കാൾ ഏകദേശം അമ്പതിനായിരം ടൺ കുറവാണ് മത്സ്യത്തിന്റെ ലഭ്യതയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 6.42 ലക്ഷം ടൺ മത്സ്യമാണ് സംസ്ഥാനത്ത് 2018 ൽ പിടിച്ചത്. 2017ൽ ഇത് 5.85 ലക്ഷം ടൺ ആയിരുന്നു.
2017 ലേക്കാൾ 142 ശതമാനം വർദ്ധനവാണ് അയല മീനിന്റെ ലഭ്യത. ദേശീയതലത്തിലും അയലയാണ് ഒന്നാം സ്ഥാനത്ത്. കൊഴുവ, കിളിമീൻ, ചെമ്മീൻ, കൂന്തൽ-കണവ എന്നിവയുടെ ലഭ്യതയും കേരളത്തിൽ വർദ്ധിച്ചു. ഇന്ത്യയിൽ ആകെ മത്സ്യോൽപ്പാദനം 34.9 ലക്ഷം ടൺ ആണെന്ന് 2018 ലെ കണക്കുകൾ വ്യക്തമാക്കുന്നു. 2017 നെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവാണിത്. ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യമായ മത്തി, ദേശീയ തലത്തിൽ ഒൻപതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതാണ് തിരിച്ചടിയായത്.
Post Your Comments