വിയൂര്‍: വിയൂര്‍ സെൻട്രൽ ജയിലിൽനിന്നുള്ള ഭക്ഷണ കോംബോ ഓഫർ പൊടിപൊടിക്കുന്നു. ആദ്യഘട്ടത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.’ബിരിയാണി, ചിക്കന്‍ കറി, ചപ്പാത്തി, കേക്ക്, വെള്ളം’ ഇവയെല്ലാം ഒരു കവറില്‍ അതും 127 രൂപയ്ക്ക് ഇതാണ് ജയിലിന്റെ സ്‌പെഷ്യല്‍ കോംബോ ഓഫർ.
ഓഫര്‍ വരുന്നുവെന്ന് വാർത്ത വന്നതുമുതൽ കാത്തിരിപ്പിലായിരുന്നു ഭക്ഷണ പ്രേമികള്‍. കാത്തിരിപ്പിനൊടുവില്‍ ഓഫര്‍ നിറഞ്ഞ സ്വാദിഷ്ടമായ ഭക്ഷണം എത്തി കഴിഞ്ഞു. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് ആപ്പില്‍ ഓണ്‍ലൈനായി വില്‍പന ആരംഭിച്ചു. തുടക്കം തന്നെ തിക്കും തിരക്കുമായി. 20 മിനിറ്റ്, അതിനുള്ളില്‍ മുഴുവനും വിറ്റു തീര്‍ന്നു. ഭക്ഷണം കഴിക്കാന്‍ ആസ്വദിച്ച് എത്തിയവര്‍ക്ക് നിരാശയായി ഫലം.
ആദ്യ ഘട്ടത്തില്‍ 55 എണ്ണമാണ് തയ്യാറാക്കിയത്. ഒരെണ്ണം പോലും ബാക്കി ഇല്ലാതെ എല്ലാം നിമിഷ നേരം കൊണ്ട് വിറ്റു പോയി. അടുത്ത ദിവസം മുതല്‍ നൂറെണ്ണം വരെ തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഡിമാന്‍ഡ് കൂടിയാല്‍ ബിരിയാണിയുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.അതൊടൊപ്പം തന്നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ ഒരുക്കുന്ന ഭക്ഷണം ജയിലിന് മുമ്പിലെ കൗണ്ടറില്‍ വില്‍ക്കുന്നുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കി, പകരം പേപ്പര്‍ ബാഗിലാണ് ഭക്ഷണം നല്‍കുക.
Post Your Comments