Latest NewsIndia

ചന്ദ്രയാന്‍-2 തിങ്കളാഴ്ച്ച വിക്ഷേപിക്കും

ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണപേടകമായ ‘ചന്ദ്രയാന്‍-2’ തിങ്കളാഴ്ച്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പുലര്‍ച്ചെ 2.51 നാണ് വിക്ഷേപണം.

‘ബാഹുബലി’ എന്നു വിളിപ്പേരുള്ള ‘ജി.എസ്.എല്‍.വി. മാര്‍ക്ക-3’ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. അതിശക്തമായ വിക്ഷേപണവാഹനം എന്ന നിലയില്‍ തെലുങ്ക് മാധ്യമങ്ങളാണ് ഈ റോക്കറ്റിന് ബാഹുബലി എന്ന വിശേഷണം നല്‍കിയത്. ജി.എസ്.എല്‍.വി ശ്രേണിയില്‍ നൂതന സാങ്കേതികത ഉപയോഗിച്ച് വികസിപ്പിച്ച റോക്കറ്റാണിത്. ദൗത്യത്തിനായി ഇത് 3.84 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.

ചന്ദ്രയാന്‍-2 ദൗത്യത്തിന് ആയിരം കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിക്ഷേപണത്തിന് മാത്രം 200 കോടി രൂപയോളം വരും. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, ചാന്ദ്രപ്രതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍-2 പേടകം. ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമായാണ് ചന്ദ്രയാന്‍-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button