പട്ന: ബിഹാറില്‍ 80 വയസ്സുകാരിയെ 15 കാരന്‍ ബലാത്സംഗം ചെയ്തു. ബിഹാറിലെ മധുബനിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. 15കാരനെ അറസ്റ്റ് ചെയ്തതായി അംധരഠാദി പൊലീസ് അറിയിച്ചു. വയോധികയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് ബാലനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ബലാത്സംഗത്തിനിരയായ വയോധികയുടെ അയല്‍വാസിയുടെ അകന്ന ബന്ധുവാണ് അറസ്റ്റിലായ ബാലന്‍.
അര്‍ധരാത്രിയില്‍ വയോധികയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ബാലന്‍ വയോധികയെ ആക്രമിച്ച് വായില്‍ തുണിതിരുകിയാണ് ബലാത്സംഗത്തിനിരയാക്കിയത്.നാട്ടുകാര്‍ ബാലനെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ക്രൂരമായി പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വയോധിതയുടെ മരുമകളുടെ പരാതിയിലാണ് അറസ്റ്റ്. ബാലന് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് പരാതിക്കാര്‍ ആരോപിച്ചു.
Post Your Comments