KeralaLatest News

അര്‍ഹതിയില്ലാത്തവര്‍ക്ക് ആനുകൂല്യം ഇനിയില്ല; ഇഷുറന്‍സ് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പിന്റെ പുതിയ സംവിധാനം ഇങ്ങനെ

പാലക്കാട് : കൃഷി ഇന്‍ഷുര്‍ ചെയ്യാനും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാനും ഇനിമുതല്‍ കര്‍ഷകരുടെയും സ്ഥലത്തിന്റെയും ഫോട്ടോയും കൃഷിയുടെ വിഡിയോ ദൃശ്യവും നല്‍കണം. അര്‍ഹതയില്ലാത്തവര്‍ക്കും ആനുകൂല്യം ലഭിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണു കൃഷി വകുപ്പിന്റെ പുതിയ സംവിധാനം. അപേക്ഷിക്കുമ്പോള്‍ കൃഷിക്കാരന്റെയും നാശനഷ്ടത്തിന്റെയും ഫോട്ടോ നല്‍കണം. സ്ഥലത്തിന്റെ വിഡിയോ ദൃശ്യവും നിര്‍ബന്ധം. ഫോട്ടോകളിലും വിഡിയോ ദൃശ്യത്തിലും തീയതി വ്യക്തമാക്കണം. 4 ലക്ഷം രൂപ വരെയുളള ആനുകൂല്യം ജില്ലാ അധികൃതര്‍ക്ക് അനുവദിക്കാം. 10 ലക്ഷം രൂപവരെ നല്‍കാന്‍ കൃഷി ഡയറക്ടര്‍ക്കാണ് അധികാരം.

നെല്ല്, തെങ്ങ്, അടയ്ക്ക, റബര്‍, കശുമാവ്, കപ്പ, വാഴ, പൈനാപ്പിള്‍, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞള്‍, തേയില, കാപ്പി, കൊക്കോ, എള്ള്, നിലക്കടല, പച്ചക്കറി, ഗ്രാമ്പു, വെറ്റില, പയറുവര്‍ഗങ്ങള്‍, കിഴങ്ങുകള്‍, കരിമ്പ്, പുകയില, മാവ്, ജാതി, ധാന്യക്കൃഷി എന്നിവയ്ക്കാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം. പാട്ടക്കൃഷിക്കാര്‍ക്കും ബാധകം. നെല്‍ക്കൃഷി കീടബാധയില്‍ നശിച്ചാലും തുക അനുവദിക്കും.

കൃഷി ഭവനുകളിലാണു കര്‍ഷകന്‍ വിള ഇന്‍ഷുറന്‍സിന് അപേക്ഷ നല്‍കേണ്ടത്. തുടര്‍ന്നു കൃഷി അസിസ്റ്റന്റുമാര്‍ സ്ഥലം സന്ദര്‍ശിച്ചു വിളയുടെ എണ്ണം, അല്ലെങ്കില്‍ സ്ഥലത്തിന്റെ അളവു തിട്ടപ്പെടുത്തി കൃഷി ഒാഫിസര്‍ക്കു റിപ്പോര്‍ട്ട് നല്‍കും. പ്രീമിയംതുക കൃഷി ഒാഫിസില്‍ നല്‍കണം. ഒാഫിസറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡപ്യൂട്ടി ഡയറക്ടറാണ് അന്തിമനടപടി സ്വീകരിക്കുക. അപേക്ഷ സ്വീകരിച്ച് 7 ദിവസത്തിനുശേഷം ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരും. പുതിയ തീരുമാനമനുസരിച്ചു പോളിസി അപേക്ഷയ്‌ക്കൊപ്പം കര്‍ഷകന്റെയും ഇന്‍ഷുര്‍ ചെയ്യുന്ന വിളയുടെയും ഫോട്ടോ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button