കൊച്ചി : സിറോ മലബാർസഭ ഭൂമി ഇടപാടിൽ ക്രമക്കേട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ പുതിയ ൽമായ സംഘടന രൂപികരിക്കും .കർദ്ദിനാൾ വിരുദ്ധരുടെ അൽമായ കൂട്ടായ്മയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് കാത്തലിക് ലെയ്റ്റി മൂവ്‌മെന്റ് എന്ന പേരിൽ സംഘടനയ്ക്ക് രൂപം നൽകിയത്.
അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അൽമായ സംഗമം സംഘടിപ്പിച്ചതിന് മറുപടിയായാണ് കാത്തലിക് ലെയ്റ്റി മൂവ്‌മെന്റിന്റെ രൂപീകരണം. പുതിയ സംഘടനയിൽ
എകെസിസി മുൻ അധ്യക്ഷനായ ജോസ് വിതയത്തിൽ ചെയർമാനും സിഎൽസിയുടെ മുൻ പ്രസിഡന്റ് ഡെന്നിസ് ആന്റണി വൈസ് ചെയർമാനും കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബെന്നി ആന്റണി ജനറൽ സെക്രട്ടറിയുമാണ്.
അതിരൂപതയിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രവണതയെ പ്രതിരോധിക്കുകയാണ് കാത്തലിക് മൂവ്‌മെന്റിന്റെ ലക്ഷ്യം. സഭയ്‌ക്കൊപ്പം നിന്ന് സിനഡിന്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് നേതാക്കൾ പറഞ്ഞു.
Post Your Comments