കൊച്ചി: മഹാരാജാസ് ഓട്ടോണമസ് കോളേജിലെ ഗ്രേഡ് സിസ്റ്റത്തിന് തിരിച്ചടി. നടപടിയുമായി ഹൈക്കോടതി രംഗത്ത്. ഈ സംവിധാനം വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുന്ന നീക്കമാണെന്ന് കാണിച്ച് ഹൈക്കോടതി കോളജ് അധികൃതര്‍ക്ക് നിദ്ദേശം നൽകി.
ഗ്രേഡ് സംവിധാനത്തില്‍ പഠിച്ചിറങ്ങിയ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് ഓട്ടോണമസ് ഗ്രേഡ് രീതിക്കെതിരെ പരാതി നൽകിയത്.പരാതി നല്‍കിയ 18 വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സിന് സീറ്റ് ലഭിച്ചട്ടില്ല. യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് കോളജില്‍ ഓട്ടോണമസ് സംവിധാനം നടപ്പാക്കിയത്. ഇതുകൊണ്ടുതന്നെ 8ഓളം വിദ്യാര്‍ത്ഥികള്‍ക്ക് തുടർപഠനത്തിന് അവസരം ലഭിക്കാതെ പോയിയെന്ന് കോടതി കുറ്റപ്പെടുത്തി.
ജൂലൈ 15ന് ആണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം കോടതിയെ അറിയിക്കേണ്ടത്. ഈ സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുകളെക്കുറിച്ച് അറിയിക്കണമെന്നും കോടതി അറിയിച്ചു.
Post Your Comments