പാറ്റ്ന: കോടതിക്ക് പുറത്തിട്ട് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി ബിഹാര്‍ തലസ്ഥാനമായ പാട്നയിലെ നാപുര്‍ കോടതിക്കു പുറത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ ഉദ്യാഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.
വിചാരണയ്ക്കായി പ്രതികളെ കൊണ്ടു പോയ ഉദ്യോഗസ്ഥനു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് സൂപ്രണ്ടന്റ് ഗരിമ മാലിക് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments