
കാബൂള്‍: അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം അഫ്താബ് ആലത്തിനു വിലക്കേർപ്പെടുത്തി. ബൗളര്‍ അഫ്താബ് ആലത്തിനു ഒരു വര്‍ഷത്തെ വിലക്ക്. അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡാണ് താരത്തിനു ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ലോകകപ്പ് ടൂര്‍ണമെന്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കുറ്റത്തിനാണ് നടപടി.
സതാംപ്ടണില്‍ ടീം താമസിച്ച ഹോട്ടലില്‍ ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയതാണ് താരത്തിനെതിരെ നപടിയെടുക്കാൻ കാരണമായത്. ഇന്ത്യക്കെതിരായ മത്സരത്തിലാണ് ആലം അവസാനമായി കളിച്ചത്. അതേ ദിവസമാണ് യുവതിയോട് മോശമായി സംസാരിച്ചത്.
അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ച അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ആഭ്യന്തര-രാജ്യാന്തര ക്രിക്കറ്റില്‍നിന്നും ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനിച്ചത്. ലോകകപ്പിനിടെ ആലത്തിനെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
Post Your Comments