KeralaLatest News

ലോഡ് ഷെഡിങ് ; സർക്കാർ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടനില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.വൈദ്യുതി ഉത്‌പാദനത്തിനുള്ള വെള്ളം ഡാമുകളിൽ ഉണ്ടെന്ന് കെഎസ്ഇബി ചെയർമാൻ. തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ചെയർമാൻ എൻ.എസ്.പിള്ള വ്യക്തമാക്കി.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിലവിൽ 486.44 മില്യൺ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 2079 മില്യൺ യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. മഴയാകട്ടെ പ്രതീക്ഷിച്ച അളവിൽ കിട്ടുന്നുമില്ല. ഇടുക്കിയിൽ സംഭരണശേഷിയുടെ 13 ശതമാനം മാത്രം വെള്ളമാണ് നിലവിലുള്ളത്. ശബരിഗിരിയിൽ 7 ശതമാനവും. നിയന്ത്രണം ഒഴിവാക്കാൻ കേന്ദ്ര ഗ്രിഡിൽ നിന്നും കൂടുതൽ വൈദ്യുതി വാങ്ങാം, പക്ഷെ യൂണിറ്റിന് അഞ്ചുരൂപ നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button