കൊച്ചി: ഈ വർഷം ആദ്യം നിരത്തിലിറക്കിയ ജനപ്രിയ എസ് യു വിയായ ടാറ്റ ഹാരിയറിന്റെ വിൽപ്പന 10000 കടന്നു. വിൽപ്പന ഉയർന്നതിലുള്ള ആഘോഷത്തിന്റെ ഭാഗമായാണ് ടാറ്റ ഹരിയറിന്റെ ഡ്യൂവൽ ടോൺ പതിപ്പ് പുറത്തിറക്കിയത്. ഡ്യൂവൽ ടോൺ നിറങ്ങളിലുള്ള ടാറ്റ ഹാരിയറും വാഹന പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.
ഡ്യൂവൽ ടോൺ നിറങ്ങളിലുള്ള ഹരിയറിന്റെ ഡൽഹി എക്സ്ഷോറൂം വില 16.76ലക്ഷം രൂപയാണ്. ഹാരിയറിന്റെ എക്സ് ഇസഡ് മോഡലിൽ കലിസ്റ്റോ കോപ്പർ, ഓർക്കസ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് കറുപ്പ് നിറത്തിലുള്ള റൂഫോടുകൂടിയ ഡ്യൂവൽ ടോൺ പതിപ്പ് ലഭ്യമാകുക. ആർഷകമായ കറുപ്പ് നിറത്തിലുള്ള ഹാരിയറിന്റെ വശ്യത വീണ്ടും വർധിപ്പിക്കുന്നു.
മൈലേജും പവറും ഒരു പോലെ ഒത്തിണങ്ങുന്ന ക്രയോടെക് 2.0 ഡീസൽ എഞ്ചിനാണ് വാഹനത്തിലുള്ളത്. ജാഗ്വാർ ആന്റ് ലാന്റ് റോവറിന്റെ ഡി 8 പ്ലാറ്റ്ഫോമിൽ നിന്നും ഉരുത്തിരിഞ്ഞ ഒപ്‍ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യ അനുസരിച്ചാണ് ടാറ്റാ മോട്ടോഴ്സ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്.
Post Your Comments