Bikes & ScootersLatest News

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുംബൈ: ഇന്ത്യൻ വിപണിയിൽ പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ അവതരിപ്പിച്ചു. ഡ്യുക്കാട്ടി ഇന്ത്യാ നിരയില്‍ ഇപ്പോഴുള്ള മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോയ്ക്ക് പകരക്കാരനായി പുത്തന്‍ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ തലയുയര്‍ത്തും.

ബൈക്കിനെ കമ്പനി അടിമുടി പരിഷ്‌കരിച്ചിട്ടുണ്ട്. രണ്ടു നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്. ഒന്ന് 19.99 ലക്ഷം രൂപ വിലയുള്ള ഡ്യുക്കാട്ടി റെഡ്. മറ്റൊന്ന് 20.23 ലക്ഷം രൂപ വിലയുള്ള സാന്‍ഡ്. സ്‌പോര്‍ട്, ടൂറിങ്, അര്‍ബന്‍, എന്‍ഡ്യൂറോ എന്നിങ്ങനെ നാലു റൈഡിങ് മോഡുകള്‍ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോയില്‍ തിരഞ്ഞെടുക്കാവുന്നതാണ്.  പുതിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഇതിന്റെ സവിശേഷതയാണ്. മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ മോഡലിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.19.99 ലക്ഷം രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button