ഭക്ഷണത്തിൽ പാൽ, തൈര്, പാൽക്കട്ടി എന്നിവയെല്ലാം ഉൾപ്പെടുത്തണമെന്നാണ് ഗവേഷകർ പറയുന്നത്. കാരണം, പാലുൽപ്പന്നങ്ങൾ ധാരാളം കഴിക്കുന്നത് എല്ലുകളുടെ സാന്ദ്രത കൂട്ടുകയും നട്ടെല്ലിനു ശക്തി കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രോട്ടീൻ, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സെലിനിയം, വിറ്റാമിൻ എ എന്നിവ പാലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർ ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കണമെന്നും അത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ സഹായകമാകുമെന്നും പഠനത്തിൽ പറയുന്നു.
പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹം, കോളന്‍ ക്യാന്‍സര്‍, ഹൃദയാഘാതം എന്നിവ തടയാനും സഹായിക്കുന്നു. കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളുടെ മൊത്തം ഉപഭോഗം മെറ്റബോളിക് സിൻഡ്രോം സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments