Latest NewsKerala

സാധാരണക്കാരെ വെട്ടിലാക്കി ആഡംബര നികുതി; ഫ്‌ലാറ്റുകളെ ഒറ്റക്കെട്ടിടമായി കണക്കാക്കുന്നത് കുരുക്കാകുന്നു, സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം ശക്തം

തിരുവനന്തപുരം : ഫ്‌ലാറ്റുകള്‍ക്ക് ആഡംബര വീടുകളുടെ നിരക്കില്‍ നികുതി ഈടാക്കുന്നത് സാധാരണക്കാരെ വലക്കുന്നു. ഫ്‌ലാറ്റ് സമുച്ചയത്തെ ഒറ്റക്കെട്ടിടമായി കണക്കാക്കുന്നതിനാലാണ് ആഡംബര നികുതി നല്‍കേണ്ടി വരുന്നത്. ഭൂമിയുടെ ഉപയോഗം പരമാവധി കുറച്ച് ഒരു കെട്ടിടത്തില്‍ തന്നെ മൂന്ന് നാലും കുടുംബങ്ങള്‍ക്കുള്ള വീടെടുക്കുന്ന രീതി വ്യാപകമാവുന്നുണ്ട്. വീടുനിര്‍മ്മാണത്തിന് ആവശ്യത്തിന് ഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഏറെ ആശ്വാസമാണ് ഇത്തരം പാര്‍പ്പിട സമുച്ചയങ്ങള്‍.

ഇങ്ങനെ നിര്‍മ്മിക്കുന്ന ഒരേ കെട്ടിടത്തിലുള്ള ഓരോ വീടിനും പ്രത്യേകം നമ്പറുകളും വൈദ്യുത കണക്ഷനും അനുവദിക്കുന്നുണ്ട്. പാര്‍പ്പിട സമുച്ചയങ്ങളില്‍ 2000 ചതുരശ്ര അടിയില്‍ താഴെയുള്ള ഫ്‌ലാറ്റ് സ്വന്തമായി വാങ്ങുന്നവര്‍ക്കും ആഡംബര നികുതി അടക്കേണ്ടിവരുന്ന സാഹചര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണെന്ന ആവശ്യവും ശക്തമാണ്.

എന്നാല്‍ ഇത്തരം പാര്‍പ്പിട സമുച്ചയങ്ങളെ ഒരേ കെട്ടിടമായി പരിഗണിക്കുന്നതോടെ ഇവര്‍ക്കും ആഡംബര നികുതി നല്‍കേണ്ടിവരുന്നു. 3000ത്തില്‍ താഴെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് സര്‍ക്കാര്‍ നികുതി ഇളവ് അനുവദിക്കുമ്പോഴാണ് ഭൂമിയുടെ ഉപയോഗം കുറക്കുന്ന പുതിയ നിര്‍മ്മാണ രീതിയില്‍ വീടെടുക്കുന്നവരില്‍ നിന്നും ആഡംബര നികുതി ഈടാക്കുന്നത്. ഒറ്റമുറി ഫ്‌ലാറ്റ് വാങ്ങുന്നവരില്‍നിന്ന് പോലും ബഹുനില കെട്ടിടത്തിന് വേണ്ട നികുതിയാണ് ഈടാക്കുന്നത്. ചെറിയ വീടുകള്‍ക്ക് ലഭിക്കുന്ന നികുതി ഇളവ് പോലും ഫ്‌ലാറ്റ് ഉടമകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button