കൊച്ചി: എല്‍.പി , യു.പി ക്ലാസ്സുകളിലെ ഘടനാ മാറ്റം ഹൈക്കോടതി അംഗീകരിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളടക്കം നാല്‍പതോളം പേരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേന്ദ്ര വിദ്യഭ്യാസ അവകാശ നിയമം അടിസ്ഥാനമാക്കിയാണ് മാറ്റങ്ങള്‍.
ഘടനാ മാറ്റം നിലവില്‍ വരുന്നതോടെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകള്‍ എല്‍പി വിഭാഗവും ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകള്‍ യുപി വിഭാഗവും ആയി മാറ്റും. ഹൈക്കോടതി മുഴുവന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
കേരളത്തിലെ എല്‍പി, യുപി ക്ലാസ്സുകളുടെ ഘടനയിലും മാറ്റവും നവീകരണവും വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എല്‍പി ക്ലാസ്സുകള്‍ ഒന്നു മുതല്‍ അഞ്ച് വരെയും, യുപി ക്ലാസ്സുകള്‍ ആറ് മുതല്‍ എട്ട് വരെയുമാണ്. എന്നാല്‍ കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളാണ് എല്‍പി ക്ലാസ്സുകളുമായാണ ്പരിഗണിച്ചിരുന്നത്.
Post Your Comments