വാഷിംഗ്ടൺ: അമേരിക്കൻ ശതകോടീശ്വരൻ റോസ് പെരോറ്റ് (89) അന്തരിച്ചു. ലുക്കീമിയ രോഗ ബാധിതനായിരുന്നു അദ്ദേഹം. കമ്പ്യൂട്ടർ ഡാറ്റാ മേഖലയിൽ അതികായനായ പെരോറ്റ് അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ രണ്ടു വട്ടം മത്സരിച്ചിട്ടുമുണ്ട്.
സ്വതന്ത്രനായാണ് രണ്ടുവട്ടവും അദ്ദേഹം പ്രസിഡന്റു പദത്തിലേക്ക് മത്സരിച്ചത്. 1992ലും 96ലുമായിരുന്നു അത്. 1992ൽ ബിൽ ക്ലിന്റൺ എതിരാളിയായ ജോർജ് എച്ച്.ഡബ്ല്യു ബുഷിനെതിരെ മിന്നും ജയം നേടിയ തെരഞ്ഞെടുപ്പിൽ പെരോറ്റ് സ്വതന്ത്രനായി മത്സരിച്ച് നേടിയ വോട്ട് ശതമാനം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു
43.0% വോട്ടുകൾ ക്ലിന്റണും 37.4% വോട്ടുകൾ ബുഷും നേടിയപ്പോൾ പെരോറ്റ് നേടിയത് 19 ശതമാനത്തോളം വോട്ടുകളായിരുന്നു. അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുനേട്ടമുണ്ടാക്കിയ സ്വതന്ത്ര സ്ഥാനാർഥികളിൽ ഒരാളാണ് പെരോറ്റ്.
Post Your Comments