മുംബൈ : കോൺഗ്രസ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജിവെച്ച എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിന് മുമ്പിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഹോട്ടലിന്റെ 500 മീറ്റർ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഡി.കെ.ശിവകുമാര്‍ മൂന്നുമണിക്കൂറായി വിമതര്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ തന്നെയാണ്. ശിവകുമാറിന് മുറി ബുക് ചെയ്തിരുന്നെങ്കിലും മുറി കൊടുക്കാൻ തയ്യാറല്ലെന്ന് ഹോട്ടൽ ഉടമ വ്യക്തമാക്കിയിരുന്നു.
സഹപ്രവര്‍ത്തകരെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ശിവകുമാര്‍ . ഇതോടെ ശിവകുമാറിനെ അറസ്റ്റ് ചെയ്തു നീക്കാന്‍ മുംബൈ കമ്മീഷണർ നിര്‍ദേശം നൽകി.
ശിവകുമാറില്‍ നിന്ന് ഭീഷണിയുണ്ടെന്ന എം.എല്‍.എമാരുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
തന്റെ സുഹൃത്തുക്കളെ കാണാനാണ് താനെത്തിയത്. ബി.ജെ.പി അവരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു. ശിവകുമാറിനെതിരെ ഗോ ബാക് വിളികളുമായി ഹോട്ടലിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരും നിലയുറപ്പിച്ചിട്ടുണ്ട്
Post Your Comments