കോഴിക്കോട്: കാലവര്‍ഷം കുറഞ്ഞെങ്കിലും കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങില്ലെന്ന് വിലയിരുത്തൽ. അതേസമയം ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിൽ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴ പെയ്‌തില്ലെങ്കിൽ ആശങ്കപ്പെടണമെന്നും അധികൃതർ വ്യക്തമാക്കുന്നു. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) കനത്താല്‍ ജലസംഭരണികളിലെ ജലനിരപ്പ് ഉയരും.
ജൂണ്‍ ഒന്നു മുതല്‍ സെപ്‌റ്റംബര്‍ 30 വരെയുള്ള മണ്‍സൂണ്‍ കാലത്ത് 2,000 മില്ലീ ലിറ്റര്‍ മഴയായിരുന്നു കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ ഒരു ജില്ലയില്‍ പോലും സാധാരണ അളവില്‍ ഇക്കുറി മഴ പെയ്‌തില്ല. ഇതോടെ ഭൂഗര്‍ഭ ജലവിതാനവും കുറഞ്ഞുതുടങ്ങി. കുത്തനെ താഴ്‌ന്ന ഭൂഗര്‍ഭ ജലനിരപ്പ് ഉയരുന്ന തരത്തില്‍ കാലവര്‍ഷം ശക്‌തിപ്പെട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരിയെക്കാളും താഴെയാണു ഭൂഗര്‍ഭ ജലവിതാനമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Post Your Comments