പേരാവൂര്‍ : കടന്നല്‍ക്കുത്തേറ്റ് അമ്പത്തഞ്ചുകാരൻ മരിച്ചു.മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു (55) ആണ് മരിച്ചത്.കണ്ണൂര്‍ മുഴക്കുന്നിലാണ് സംഭവം. രാവിലെ റബര്‍മരം മുറിക്കുന്നതിനിടെയാണ് ബാബുവിന് കടന്നല്‍ക്കുത്തേറ്റത്.മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കടന്നലുകള്‍ കൂട്ടത്തോടെ ഇളകിവന്ന് ആക്രമിക്കുകയായിരുന്നു.
നാല് തൊഴിലാളികള്‍ക്കും കടന്നല് കുത്തേറ്റിട്ടുണ്ട്. ഇവര്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാബു, രാജീവന്, ഐറിന്, ബേബി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.കടന്നലാക്രമണം തുടങ്ങിയതോടെ എല്ലാവരും ചിതറി ഓടുകയായിരുന്നു. എന്നാല്‍ ബാബുവിന് ഇവര്‍ക്കൊപ്പം ഓടിയെത്താന്‍ സാധിച്ചിരുന്നില്ല. കടന്നല്‍ക്കുത്തേറ്റ് അവശനിലയിലായ ബാബുവിനെ വളരെ ബുദ്ധിമുട്ടിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്.
Post Your Comments