Latest NewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയദ് അൽ നഹ്യാൻ. ഭീകരവാദപ്രവർത്തനങ്ങളെ ചെറുക്കേണ്ടതിന്‍റെ പ്രാധാന്യം ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര – നിക്ഷേപ സാധ്യതകളും പ്രതിരോധരംഗത്തെ സഹകരണവും ചർച്ചയിൽ വിഷയമായി. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും യുഎഇ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎഇ വിദേശകാര്യമന്ത്രി വൈകിട്ടോടെ മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button