തിരുവനന്തപുരം: സംസ്ഥാനത്ത് കാരുണ്യ ചികിത്സാസഹായ പദ്ധതി തുടരാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യ ചികിത്സാസഹായ പദ്ധതിയും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ചേര്‍ത്ത് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കാരുണ്യ ചികിത്സ പദ്ധതി ജൂണ്‍ 30-ന് അവസാനിപ്പിച്ചു. ഇതുമൂലം കാരുണ്യ പദ്ധതിയില്‍പ്പെട്ടവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടു. എന്നാൽ മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ച് നടത്തിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ സമയ പരിധി നീട്ടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. കാരുണ്യ ലോട്ടറിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതി തുടരാന്‍ ധന വകുപ്പുമായി ധാരണയായെന്നും കാരുണ്യ പദ്ധതിയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ചേരാമെന്നും മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് അറിയിച്ചു. ഈ ഉത്തരവിനെയാണ് ധനമന്ത്രി തള്ളിയത്.
Post Your Comments