KeralaLatest News

സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്; നിയന്ത്രണം ഉടനെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. കടുത്ത ജലക്ഷാമത്തിലേക്കും വൈദ്യുതി പ്രതിസന്ധിയിലേക്കും നീങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം. മഴയില്‍ 46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കി ഡാമില്‍ ഇപ്പോഴുള്ളത് ആകെ സംഭരണ ശേഷിയുടെ 13 ശതമാനം വെള്ളം മാത്രം.

അണക്കെട്ടുകളില്‍ ജൂണ്‍മാസത്തെ നീരൊഴുക്ക് ചരിത്രത്തിലെ ഏറ്റവും കുറവാണ്. ഈ വര്‍ഷം കിട്ടിയത് 168 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രം.ഇടുക്കിയില്‍ ആകെ സംഭരണ ശേഷിയുടെ 13 ശതമാനം വെള്ളമെ ഇപ്പോഴുള്ളൂ. ഇടമലയാറില്‍ 9 ഷോളയാറില്‍ 10, കക്കിയിലും പമ്പയിലും 7, മാട്ടുപെട്ടിയില്‍ 6 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞവര്‍ഷം 2018 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 469 ദശലക്ഷം ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ്.

കാലവര്‍ഷം കേരളത്തെ കൈവിട്ടതോടെ വൈദ്യുതി നിയന്ത്രണത്തിന്റെ ദിവസങ്ങളാണ് ഇനി വരുന്നത്. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് പരിഗണനയില്‍. പത്ത് ദിവസത്തിനകം നടപ്പാക്കും. വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ശ്രമിക്കുന്നതായും മന്ത്രി എം.എം.മണി പറഞ്ഞു. കാലവര്‍ഷത്തിന്റെ ആദ്യനാല്‍പ്പത് ദിവസത്തില്‍ 46 ശതമാനം മഴകുറഞ്ഞു. ഇടുക്കി, വയനാട്, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ 50 ശതമാനത്തിലേറെ മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button