NewsInternational

ആഗോളവല്‍ക്കരണം പുറന്തള്ളിയവരുടെ പ്രതീകമാണ് അഭയാര്‍ഥികളെന്ന് മാര്‍പാപ്പ

 

വത്തിക്കാന്‍സിറ്റി: ആഗോളവല്‍ക്കരണം പുറന്തള്ളിയ മനുഷ്യരുടെ പ്രതീകങ്ങളാണ് ലോകമെമ്പാടും അലയുന്ന അഭയാര്‍ഥികളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
ദുര്‍ബലരെയും മുറിവേറ്റവരെയും സഹായിക്കേണ്ടത് അവരവരുടെ ബാധ്യതയായി കാണണമെന്നും വത്തിക്കാനില്‍ വിശേഷ കുര്‍ബാനയ്ക്കിടെ മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

ലംപന്‍സ ദ്വീപില്‍ അഭയാര്‍ഥികളെ മാര്‍പാപ്പ സന്ദര്‍ശിച്ചതിന്റെ ആറാം വാര്‍ഷത്തോട് അനുബന്ധിച്ചാണ് പ്രത്യേക കുര്‍ബാന സംഘടിപ്പിച്ചത്. ഇറ്റലിയില്‍ കുടിയേറ്റ വിരുദ്ധവികാരം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പ അഭയാര്‍ഥികള്‍ക്കായി വീണ്ടും ശബ്ദമുയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button