കണ്ണൂര്‍ : സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ് വ്യപകമാകുന്നു. . കണ്ണൂര്‍ പള്ളിക്കുന്ന സ്വദേശിയായ അധ്യാപികയ്ക്ക് 9 ലക്ഷം രൂപ നഷ്ടമായി.ബാങ്ക് മാനേജര്‍ എന്ന പേരില്‍ വന്ന ഫോണ്‍ കോളിലൂടെ അക്കൗണ്ട് നമ്ബറും, യൂസര്‍നെയിമും, പാസ് വേഡുമെല്ലാംയുവതി നൽകിയിരുന്നു. ഇതോടെ യവരുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു.
ബാങ്ക് മാനേജര്‍ എന്ന പേരില്‍ വന്ന ഫോണ്‍ കോളിലൂടെ അക്കൗണ്ട് നമ്ബറും, യൂസര്‍നെയിമും, പാസ് വേഡുമെല്ലാം നല്‍കിയ യുവതിക്ക് നഷ്ടപ്പെട്ടത് 9 ലക്ഷം രൂപ. കണ്ണൂര്‍ പള്ളിക്കുന്ന സ്വദേശിയായ അധ്യാപികയാണ് തട്ടിപ്പിന് ഇരയായത്.ജൂണ്‍ 26നാണ് സംഭവത്തിനാസ്പദമായ സംഭവം എന്നാണ് അധ്യാപിക പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
എസ്ബിഐയുടെ മാനേജറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ കോള്‍ വന്നത്. പ്ലാറ്റിനം കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും, ഇതിനായി യുസര്‍ നെയിമും പാസ്വേഡും, എടിഎം കാര്‍ഡ് നമ്പറും വേണമെന്ന് പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അധ്യാപിക ഇവയെല്ലാം നല്‍കുകയായിരുന്നു. ഇങ്ങനെ ഫോണ്‍ കോള്‍ വന്നതിന് തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. തട്ടിപ്പിന് ഇരയായെന്ന് വ്യക്തമായതോടെ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
Post Your Comments