Latest NewsKeralaIndia

കൃത്യസമയത്തിനുള്ളില്‍ ഫ്‌ലാറ്റ് നല്‍കാത്ത നിര്‍മാതാക്കള്‍ക്ക് കുരുക്ക് വീഴുന്നു; നിക്ഷേപകര്‍ക്ക് അനുകൂല നടപടിയുമായി കമ്മീഷന്‍ ഉത്തരവ്

ന്യൂഡല്‍ഹി : സമയത്തിനുള്ളില്‍ ഫ്‌ലാറ്റ് നല്‍കാത്ത നിര്‍മാതാക്കള്‍ പലിശ സഹിതം നിക്ഷേപകര്‍ക്കു പണം മടക്കി നല്‍കണമെന്നു ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ (എന്‍സിഡിആര്‍സി) ഉത്തരവിറക്കി. പഞ്ചാബിലെ മൊഹാലിയില്‍ കണ്‍ട്രി കോളനൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വേവ് ഗാര്‍ഡന്‍ ഭവന പദ്ധതിയില്‍ 10 കോടി രൂപ മുടക്കിയ 20 നിക്ഷേപകരുടെ പരാതിയിലാണ് ഉത്തരവ്.

ഫ്‌ലാറ്റുകള്‍ 3 വര്‍ഷത്തിനുള്ളില്‍ കൈമാറുമെന്നായിരുന്നു വാഗ്ദാനമെങ്കിലും 7 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാക്കിയില്ല. ഇതോടെയാണു പണം മടക്കി നല്‍കണമെന്നു നിക്ഷേപകര്‍ ആവശ്യപ്പെട്ടത്. നഷ്ടപരിഹാരം (1 ലക്ഷം), നിയമനടപടികള്‍ക്കുള്ള ചെലവ് (1 ലക്ഷം) എന്നിവയും 20 പേര്‍ക്കും കമ്പനി നല്‍കണമെന്നും എസ്.എം. കാന്തികര്‍, ദിനേശ് സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

അധാര്‍മിക കച്ചവട സമീപനം സ്വീകരിച്ചതിനു കമ്പനിക്ക് 5 ലക്ഷം രൂപ പിഴ ചുമത്തിയ കമ്മിഷന്‍, നിക്ഷേപകരുടെ പണവും പലിശയും ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയും നാലാഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്നും ഉത്തരവിട്ടു. പണം മുടക്കിയ കാലയളവില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിലവിലുള്ള ഏറ്റവും ഉയര്‍ന്ന ഭവനവായ്പാ പലിശയാണു നിക്ഷേപകര്‍ക്കു നല്‍കേണ്ടതെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഇതുകൂടാതെ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button