Latest NewsIndia

ടയറിൽ നൈട്രജൻ നിറയ്ക്കുന്നത് നിർബന്ധമാക്കിയേക്കും

ന്യൂഡൽഹി: ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാൻ പദ്ധതിയുള്ളതായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കൂടാതെ ടയർ നിർമാതാക്കളോട് ടയർ നിർമിക്കാൻ ഉപയോഗിക്കുന്ന റബറിൽ സിലിക്കൺ കലർത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടങ്ങൾ കുറയ്ക്കാനാണ് ഇത്തരത്തിലൊരു തീരുമാനം. സിലിക്കൻ മിശ്രിത ടയറിൽ വായുവിനു പകരം നൈട്രജൻ നിറച്ചാൽ, ചൂടു കൂടുന്നതു മൂലം ടയറുകൾ പൊട്ടി അപകടമുണ്ടാകുന്നത് തടയാൻ കഴിയുമെന്നാണ് കരുതുന്നത്.

അതേസമയം റോഡപകടങ്ങൾ കുറയ്ക്കാനായി 14,000 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 25 ലക്ഷം വിദഗ്ധ ഡ്രൈവർമാരുടെ കുറവ് ഇന്ത്യയിലുണ്ട്. ഇതു നികത്താനായി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും. രാജ്യത്തെ മൂന്നിലൊന്ന് ലൈസൻസുകളും വ്യാജമാണ്. ഇതിനെതിരെ നിയമം കൊണ്ടുവരണമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button