റിയാദ് : ചരക്ക് കപ്പൽ ലക്ഷ്യമിട്ടു ഹൂതികൾ നടത്തിയ ആക്രമണ ശ്രമം അറബ് സഖ്യ സേന പരാജപ്പെടുത്തി. സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്. ചെങ്കടലിന്റെ തെക്കു ഭാഗത്തു ചരക്ക് കപ്പൽ ലക്ഷ്യമിട്ട് അതിവേഗം പോകുന്ന റിമോട്ട് ബോട്ട് കണ്ടെത്തുകയും ഇതു തടയുകയും നശിപ്പിക്കുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി.
രാജ്യാന്തര കപ്പൽ ഗതാഗതത്തിനും വ്യാപാരത്തിനും ഭീഷണി ഉയർത്തി ഇറാൻ പിന്തുണയുള്ള ഹൂതികൾ ഭീകര പ്രവർത്തനം ആവർത്തിക്കുകയാണെന്നും . ഇത് നിർവീര്യമാക്കാനുള്ള പ്രതിരോധ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments