ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസില്‍ ഒന്നാം പ്രതി എസ്‌ഐ സാബുവിനെ ക്രൈംബ്രാഞ്ച് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് ആറു മണി വരരെയാണ് കസ്റ്റഡയില്‍ വിട്ടത്. അതേസമയം രണ്ടും മൂന്നും പ്രതികളെ എട്ടു ദിവസത്തേയ്ക്ക് റിമാന്‍ഡില്‍ വിട്ടു.
അതേസമയം രാജ്കുമാറിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം.ഇടുക്കി മുന്‍ എസ്പിയുടെ രഹസ്യ നിര്‍ദേശ പ്രകാരം ഇടുക്കി സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ ഫോണ്‍ ചോര്‍ത്തിയതെന്നാണു പരാതി. ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.
കേസിന്റെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും കടക്കുമ്പോഴാണ് മുന്‍ എസ് പി കെ.ബി വേണുഗോപാലിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.ക്രൈംബ്രാഞ്ചു ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിഎന്നാണ് പരാതി. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആരൊയൊക്കെയാണു വിളിക്കുന്നതെന്നും, സംഭാഷണത്തിന്റെ വിവരങ്ങളുമാണ് പ്രധാനമായും ചോര്‍ത്തിയതെന്ന് ലഭിച്ച സൂചന.
Post Your Comments