KeralaLatest News

താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം തിരിച്ചുവിടുന്നു

കല്‍പ്പറ്റ: രണ്ടാം വളവിനും ചിപ്പിലിത്തോടിനും ഇടയില്‍ മരം കടപുഴകി വീണതിനെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. ചെറിയ വാഹനങ്ങള്‍ അടിവാരത്ത് നിന്നും നാലാം വളവിലുള്ള ബദല്‍ റോഡിലൂടെയാണ് കടത്തിവിടുന്നത്.

അതേസമയം ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടല്‍ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആദ്യഘട്ടത്തില്‍ ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ വീതിയാണ് വര്‍ധിപ്പിച്ചത്. ആറുകോടിയോളമാണ് രണ്ട് വളവുകള്‍ വീതികൂട്ടുന്നതിനുള്ള ചിലവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button