ന്യൂഡൽഹി: നഷ്ടപ്പെടുന്ന മൊബൈൽ ഫോൺ ഫോൺ കണ്ടെത്താനുള്ള സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര ടെലികോം വകുപ്പ്. ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) നമ്പറും സിം കാർഡും മാറ്റിയാലും ഫോൺ എവിടെയെന്ന് കണ്ടെത്താൻ പുതിയ സംവിധാനത്തിലൂടെ കഴിയും. സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ആണ് ഇത് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ മൊബൈൽ ഫോൺ സേവനദാതാക്കളുടെ ഐഎംഇഐ ഡേറ്റാബേസുമായി ബന്ധിപ്പിച്ചാണു സിഇഐആർ പ്രവർത്തനം.
ഫോൺ നഷ്ടമായാൽ ഉടൻ തന്നെ ഐഎംഇഐ നമ്പർ ഉൾപ്പെടെ സിഇഐആറിൽ അറിയിക്കണം. ഇതോടെ നഷ്ടമായ മൊബൈൽ ഫോൺ കരിമ്പട്ടികയിൽപെടുത്തുകയും എല്ലാ മൊബൈൽ നെറ്റ്്‌വർക്കുകളിലും ഉപയോഗം തടയുകയും ചെയ്യും.
Post Your Comments