Latest NewsKerala

ഗര്‍ഭിണിയുടെ കണ്ണില്‍ മുളക് പൊടി വിതറി മോഷണം- 3 പേര്‍ അറസ്റ്റില്‍

വിതുര: ഗര്‍ഭിണിയുടെ കണ്ണില്‍ മുളക് പൊടി വിതറി മാല മോഷ്ടിച്ച മൂന്നു പേര്‍ അറസ്റ്റില്‍. എട്ട് മാസമായ ഗര്‍ഭിണിയുടെ കണ്ണില്‍ മുളക് പൊടി വിതറിയശേഷം മൂന്നര പവന്റെ താലി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. എസ് സിത്തു (21), മിഥുന്‍ എസ് നായര്‍ (21), എം ഉമ്മര്‍ഫറൂക്ക് (21) എന്നിവരാണ് അറസ്റ്റിലായത്. ജുലൈ ഒന്നിന് വിതുര-പേപ്പാറ റൂട്ടില്‍ കുട്ടപ്പാറയ്ക്ക് സമീപമായിരുന്നു സംഭവം. തൊളിക്കോട് പരപ്പാറ മാങ്കാട് തടത്തരികത്ത് വീട്ടില്‍ ശ്രുതി(26) യുടെ മാലയാണ് മോഷ്ടിച്ചത്.

ശ്രുതിയും കൂട്ടുകാരി മോളിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ബൈക്കില്‍ മുഖം മൂടി ധരിച്ച് എത്തിയ രണ്ട് യുവാക്കല്‍ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. വിതുര മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും, വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്തും, ഫോണ്‍ കോള്‍ ഡീറ്റെയില്‍സും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button