തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കടുകു മണിയില്‍ ആലേഖനം ചെയ്ത് തമിഴ്നാട് സേലം സ്വദേശി ജെ വെങ്കിടേഷ്. തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ ഓഫീസില്‍ കുടുംബസമേതം എത്തി വെങ്കിടേഷ് തന്റെ സൃഷ്ടി മുഖ്യമന്ത്രിക്ക് കൈമാറി. പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്ന ഭരണകര്‍ത്താവെന്ന് തന്റെ നാട്ടില്‍ പേരുകേട്ട കേരളമുഖ്യമന്ത്രിയെ വരയ്ക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് വെങ്കിടേഷ് പറയുകയുണ്ടായി. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ജീവചരിത്രവും ഇദ്ദേഹം കടുകുമണിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ചെന്നൈ ഫൈന്‍ ആര്‍ട്ട്സില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് വെങ്കിടേഷ് . 42 നേതാക്കന്മാരുടെ ചിത്രങ്ങളാണ് ജെ വെങ്കിടേഷ് ഇതുവരെ കടുകുമണിക്കുള്ളിലാക്കിയത്.
Post Your Comments