റിയോ ഡി ജനീറോ: അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടിയെന്ന് സൂചന. കോപ്പ അമേരിക്ക ഫുട്ബോളുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ കടുത്ത ഭാഷയിൽ വിമർശിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. മെസ്സിക്ക് കോൺമബോൾ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നാണ് പ്രശസ്ത സ്പോർട്സ് വെബ്സൈറ്റായ എ എസ് റിപ്പോർട്ട് ചെയ്യുന്നത്.
ചിലിക്കെതിരായ ലൂസേഴ്സ് ഫൈനലിലാണ് സംഭവം. കളിക്കിടയിൽ താരത്തിന് ചുവപ്പു കാർഡ് ലഭിച്ചിരുന്നു. ഇതോടെ മെസ്സി കടുത്ത ഭാഷയിലാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമബോളിനെ വിമർശിച്ചത്. പ്രതിഷേധസൂചനകമായി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാൻ വിസമ്മതിച്ച മെസ്സി കോൺമബോൾ ആതിഥേയരായ ബ്രസീലിനുവേണ്ടി കള്ളക്കളി കളിക്കുകയാണെന്നും ആരോപിക്കുകയുണ്ടായി. ഫെഡറേഷന്റെ അഴിമതിയാണ് കോപ്പ അമേരിക്കയിൽ കണ്ടതെന്നും മത്സരശേഷം മെസ്സി ആരോപിച്ചിരുന്നു.
Post Your Comments