തിരുവനന്തപുരം: മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശനം ആദ്യ അലോട്ട്മെന്റ് ഇന്ന്.മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്കിടെക്ചര്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റും തിങ്കളാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. ഓപ്ഷന് രജിസ്ട്രേഷനും കണ്‍ഫര്‍മേഷനും ഞായറാഴ്ച രാവിലെ 10ന് അവസാനിച്ചിരുന്നു. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ 12 വരെ ഓണ്‍ലൈനായോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ ഫീസടച്ച് ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടണം.
എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനത്തിനായി ബ്രാഞ്ച് അടിസ്ഥാനത്തിലുള്ള സമയക്രമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒമ്ബതിന് രാവിലെ 9.30 മുതല്‍: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ഫുഡ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, അഗ്രികള്‍ചര്‍ എന്‍ജിനീയറിങ്, െഡയറി ടെക്നോളജി.
ഒമ്ബതിന് ഉച്ചക്ക് 1.30 മുതല്‍: അൈപ്ലഡ് ഇലക്ട്രോണിക്സ്, കെമിക്കല്‍ എന്‍ജിനീയറിങ്, പോളിമര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്സ്ട്രുമെന്റെഷന്, ഇലക്ട്രോണിക്സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്.
10ന് രാവിലെ 9.30: സിവില്‍, നേവല്‍ ആര്കിടെക്ചര് ആന്‍ഡ് ഷിപ്പ് ബില്‍ഡിങ്, ഫുഡ് ടെക്നോളജി, ആര്കിടെക്ചര് (ഗവ. കോളജുകള്‍), ബയോടെക്നോളജി ആന്‍ഡ് ബയോകെമിക്കല്‍ എന്‍ജിനീയറിങ്, റോബോട്ടിക്സ് ആന്‍ഡ് ഒാേട്ടാമേഷന്‍. ഉച്ചക്ക് 1.30: കമ്ബ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എയ്റോനോട്ടിക്കല്‍, ഇന്‍ഡസ്ട്രിയല്‍, ഫുഡ് സയന്‍സ് ടെക്നോളജി.
11ന് 9.30: മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ പ്രൊഡക്ഷന്‍, ബയോടെക്നോളജി, സേഫ്റ്റി ആന്‍ഡ് ഫയര്‍, മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍. ഉച്ചക്ക് 1.30: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെേന്റഷന്‍ ആന്‍ഡ് കണ്ട്രോള്, പ്രിന്റിങ് ടെക്നോളജി, മെക്കട്രോണിക്സ്, മെറ്റലര്‍ജി, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍. നിശ്ചിത തീയതികളില്‍ പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് 12ന് വൈകീട്ട് മൂന്ന് വരെ ബന്ധപ്പെട്ട കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശനം നേടാം. നിശ്ചിതസമയത്തിനകം പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട ഹയര്‍ ഒാപ്ഷനുകളും റദ്ദാകും. ഹെല്പ്ലൈന് നമ്ബര്‍: 0471 2332123, 2339101, 2339102, 2339103, 2339104.
Post Your Comments