ദുബായിലെ മാളില്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് യുവതിയുടെ കൈക്ക് സാരമായി പരിക്കേല്‍പിച്ചു. തര്‍ക്കത്തില്‍ അറബ് യുവതിയെ ആക്രമിച്ച കേസില്‍ വാഹനമോടിച്ചയാള്‍ക്കെതിരെ കോടതിയില്‍ കേസെടുത്തു. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ കാണിക്കുന്നത് 2018 ഓഗസ്റ്റില്‍ പരാതിക്കാരി അവിചാരിതമായി പാര്‍ക്കിംഗ് ഏരിയയിലെ തെറ്റായ പാതയില്‍ പ്രവേശിക്കുകയും ശരിയായ ദിശയിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
ഇസമയത്താണ് യുവാവ് തന്റെ കാറുമായി അതേ ദിശയില്‍ എത്തിയത്. ഇത് കണ്ട യുവാവ് തുടരെ തുടരെ കാറിന്റെ ഹോണടിക്കുകയും സ്ത്രീയെ അപമാനിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി കാറില്‍ നിന്നിറങ്ങി എന്തിനാണ് തന്നെ അപമാനിച്ചതെന്ന് ചോദിച്ചു. പെട്ടെന്ന് ഇയാള്‍ വാഹനത്തില്‍ നിന്നിറങ്ങി അവളെ തള്ളിമാറ്റി കാര്‍ ഓടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അക്രമാസക്തനായ ഇയാളുടെ വാഹനനമ്പര്‍ രേഖപ്പെടുത്തി വെക്കാന്‍ സ്ത്രീ തീരുമാനിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അവര്‍ വാഹന നമ്പര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കവെ യുവാവ് സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അവളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി കൈയ്യില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
കൈക്ക് സാരമായ പരിക്കുകളാണ് ഏറ്റതെന്ന് തെളിവെടുപ്പില്‍ മനസിലായി. പരിക്കുമൂലം ജോലി നഷ്ടപ്പെട്ടതായി യുവതി പുരാതിപ്പെട്ടിട്ടുണ്ട്. മാളിലെ സിസിടിവി ക്യാമറയിലില്‍ നിന്നും ഇയാള്‍ സ്ത്രീയെ ഉപദ്രവിക്കുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിയെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Post Your Comments