പത്തനംതിട്ട : മഴമാത്രമല്ല ഇനി മിന്നലും പ്രവചിക്കപ്പെടും. പേമാരിയും ഇടി മിന്നലും പ്രാദേശിക തലത്തില്‍ തല്‍സമയം പ്രവചിക്കാന്‍ സംവിധാനവുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയറോളജി, നാഷനല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ക്കാസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പുതിയ സംവിധാനം.
രാജ്യത്തെ 450 സ്ഥലങ്ങളാണു പട്ടികയില്‍ ഉള്‍പ്പെട്ടത്. കേരളത്തില്‍ നിന്നുള്ള 21 സ്ഥലങ്ങള്‍ ഇവയാണ്: ശബരിമല, മൂന്നാര്‍, കുമരകം, തേക്കടി, കോവളം, വര്‍ക്കല, പൊന്മുടി, പൈനാവ് , തൃശൂര്‍, കാക്കനാട്, എറണാകുളം, കൊച്ചി, കോട്ടയം, കുമളി, പെരിയാര്‍, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, പുനലൂര്‍, ആര്യങ്കാവ്, തിരുവനന്തപുരം.
ഈ സ്ഥലങ്ങളില്‍ പെയ്യാന്‍ പോകുന്ന ശക്തമായ മഴ, മിന്നല്‍, കൊടുങ്കാറ്റ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ തല്‍സമയം വെബ്സൈറ്റിലൂടെയും വാട്സാപ്, എസ്എംഎസ് വഴിയും അറിയിക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഒരു മണിക്കൂര്‍ മുന്‍പു മുതല്‍ 48 മണിക്കൂര്‍ മുന്‍പു വരെയുള്ള പ്രവചനം സാധിക്കും. റഡാര്‍, ഉപഗ്രഹം, മിന്നല്‍ സെന്‍സര്‍ എന്നിവയിലെ വിവരങ്ങള്‍ സംയോജിപ്പിച്ചാണു പ്രവചനം. ജില്ലാഭരണാധികാരികള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും അതു വഴി മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുകയും ചെയ്യും.
Post Your Comments