KeralaLatest News

സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ; പ്രവാസിയുടെ ആത്മഹത്യാ ചർച്ചയാകും

കണ്ണൂര്‍ : സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന് കണ്ണൂരിൽ നടക്കും. പ്രവാസി ആത്മഹത്യ ചെയ്ത സംഭവം ചർച്ചയായേക്കും. കഴിഞ്ഞ ജില്ലാകമ്മിറ്റി യോഗത്തിൽ ആന്തൂർ വിഷയം ചർച്ച ചെയ്തിരുന്നില്ല. ആന്തൂർ വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാടും യോഗത്തിൽ ചർച്ചയാകും.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും യോഗത്തിൽ പങ്കെടുക്കും.

സാജൻ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ നഗരസഭാ ചെയർപേഴ്സൺ പി കെ ശ്യാമളയ്ക്ക് വീഴ്ചയുണ്ടായെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് നിലപാടെങ്കിലും സിപിഎം സംസ്ഥാന സമിതി ഇത് തള്ളിയിരുന്നു. ശ്യാമളയ്‍ക്ക് അനുകൂലമായ സംസ്ഥാന സമിതിയുടെ നിലപാട് ഇന്ന് ജില്ലാ കമ്മിറ്റിക്ക് അംഗീകരിക്കേണ്ടി വരും. ശ്യാമളയ്ക്ക് വീഴ്ച്ചയുണ്ടായെന്ന് പി ജയരാജനടക്കമുള്ളവർ പൊതുയോഗത്തിൽ പറഞ്ഞിരുന്നു. ഈ നിലപാടാണ് തിരുത്തേണ്ടിവരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button