Latest NewsCarsAutomobile

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നു ഹ്യുണ്ടായി കോന

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇലക്ട്രിക് വാഹനലോകത്തേക്ക് കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നു. വാഹനം നാളെ ഇന്ത്യയിലല്‍ അവതരിപ്പിക്കും. രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്‌നമാണ് കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസത്തെ ബജറ്റിലും ഈ ആശയം നിറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഈ സാധ്യതകള്‍ മുന്നില്‍ കണ്ടായി കോനയും എത്തുന്നത്.

2018ല്‍ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കോന ഇവി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം സ്റ്റാന്‍ഡേര്‍ഡ്, എക്‌സ്റ്റന്‍ഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുക. ഒറ്റചാര്‍ജില്‍ 300 കിലോ മീറ്റര്‍ ദൂരം പിന്നിടാന്‍ ശേഷിയുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് വകഭേതം. എക്‌സ്റ്റന്‍ഡിന് ഒറ്റ ചാര്‍ജില്‍ 470 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍
കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

സാധാരണ എസ്.യു.വികളുടെ രൂപഭാവങ്ങളാണ് കോനയും പിന്തുടരുന്നത് ഗില്ലിന്റെ ഡിസൈന്‍ അല്‍പം വ്യത്യസ്തമാണെന്ന് മാത്രം. ചാര്‍ഡിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത് വാഹനത്തിന്റെ മുന്‍വശത്താണ്. സ്റ്റാന്‍ഡേര്‍ഡ് കോനയില്‍ 39.2 kWh ബാറ്ററിയും 99kW ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്താന്‍ 9 സെക്കന്‍ഡ് മാത്രം മതി. ആറ് മണിക്കുര്‍ കൊണ്ട് സ്റ്റാന്‍ഡേര്‍ഡ് കോന ഫുള്‍ചാര്‍ജാവും. എന്നാല്‍ ഡി.സി ഫാസ്റ്റ് ചാര്‍ജറില്‍ 54 മിനിട്ട് കൊണ്ട് 80 ശതമാനം ചാര്‍ജാകും. കോന എക്‌സ്റ്റന്‍ഡിനു 64kWh ബാറ്ററിയും 150 kW &nbsp ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. അമേരിക്കന്‍ വിപണിയില്‍ 37.495 ഡോളറാണ് ഹ്യൂണ്ടായ് കോനയ്ക്കുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 26 ലക്ഷത്തോളം രൂപയ്ക്ക് ഹ്യൂണ്ടായ് കോന ലഭ്യമായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button