ന്യൂഡല്‍ഹി: കണ്ണൂരില്‍ നിന്ന് ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ടും തിരിച്ചുമുള്ള വിമാനസർവീസുമായി ബജറ്റ് വിമാനയാത്രക്കമ്പനിയായ ഗോ എയര്‍. നേരിട്ടും തിരിച്ചും രണ്ട് സർവീസുകളാണ് ആരംഭിക്കുന്നത്. ഇതടക്കം ഏഴു പുതിയ അന്താരാഷ്ട്ര യാത്രാ റൂട്ടുകളിലാണ് കമ്പനി സർവീസ് തുടങ്ങുന്നത്. ജൂലായ് 19 മുതല്‍ പുതിയ സർവീസുകൾ ആരംഭിക്കും.
മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് അബുദാബി, മസ്കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കു ദിവസേന സര്വീസുകളാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ബെംഗളൂരു, ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്ന് മാലെദ്വീപിലേക്കും ഫുക്കെറ്റിലേക്കും സര്‍വീസുകളുണ്ട്.
Post Your Comments