പൊണ്ണത്തടി പ്രശ്നമുള്ളവർക്ക് പെരും ജീരകം വളരെ നല്ല ഔഷധമാണ്. രണ്ട് സ്പൂണ്‍ പെരുംജീരകം ഒരു ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിക്കണം. ഇത് രാത്രി മുഴുവന്‍ അടച്ചു വെച്ചതിന് ശേഷം രാവിലെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ആദ്യം ഒരു ഗ്ലാസ് വീതം ദിവസവും രാവിലെ കുടിക്കുന്നതാണ് നല്ലത്. പിന്നീട് ഒന്ന് എന്നുള്ളത് നാല് ഗ്ലാസ്സ് വരെയാക്കിയാല്‍ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാം.
മിനറലുകളും, വൈറ്റമിനുകളും ധാരാളം അടങ്ങിയതാണ് പെരുംജീരകം. നമ്മുടെ അമിത വിശപ്പ് നിയന്ത്രിക്കാന്‍ പെരുംജീരകം സഹായിക്കും. ഇടയ്ക്ക് പെരുംജീരകം എടുത്ത് വായിലിട്ട് ചവച്ചാല്‍ തടികുറയ്ക്കാനും അത് ഉപകരിക്കും. ഒരു സ്പൂണ്‍ പെരുംജീരകത്തില്‍ 20 കലോറിയും ഒരു ഗ്രാം പ്രോട്ടീനും രണ്ട് ഗ്രാം ഫൈബറും ചേർന്നിട്ടുണ്ട്.
Post Your Comments