ന്യൂഡല്‍ഹി: 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് (ബി.പി.എസ്.എല്‍)നെതിരെയാണ് പിഎന്‍ബിയുടെ ആരോപണം. വിഷയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിഎന്‍ബി റിപ്പോര്‍ട്ട് ചെയ്തു.
അക്കൗണ്ടുകളില്‍ കൃത്രിമം നടത്തിയും ഫണ്ട് വകമാറ്റിയും ബി.പി.എസ്.എല്‍ തട്ടിപ്പ് നടത്തിയെന്നാണ് ബാങ്ക് പറയുന്നത്. ഫോറന്‍സിക് ഓഡിറ്റ് അന്വേഷണത്തിലൂടെയും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലൂടെയുമാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും പിഎന്‍ബി പറയുന്നു. ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് 1932.47 കോടി രൂപയാണ് ബാങ്ക് കമ്പനിക്ക് അനുവദിച്ചിരുന്നു. എന്നാല്‍ ദുബായ്, ഹോങ്കോങ് ബ്രാഞ്ചുകളില്‍ നിന്നും ഭൂഷണ്‍ സ്റ്റീല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കുന്നു.
വജ്ര വ്യാപാരിയായ നീരവ് മോദി വിദേശത്തേയ്ക്ക് കടന്നതും പിഎന്‍ബിയില്‍ കോടികണക്കിന് രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതിനു ശേഷമാണ്.
Post Your Comments