മലപ്പുറം: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തില്‍ നിന്നുള്ള ഈ വർഷത്തെ ആദ്യ സംഘം യാത്ര തിരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 132 പുരുഷന്മാരും 166 സ്ത്രീകളുമാടക്കം 298 പേരടങ്ങുന്ന സംഘം ഉച്ചയ്ക്ക് 2.30 നാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ചത്. സൗദി എയർലൈൻസ് വിമാനത്തിലാണ് യാത്ര. മുന്നൂറ് പേരടങ്ങുന്ന മറ്റൊരു സംഘം പിന്നീട് പുറപ്പെട്ടു അഞ്ച് വര്‍ഷങ്ങൾക്ക് ശേഷമാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് വീണ്ടും ആരംഭിച്ചത്.
സംസ്ഥാനത്തെ 13472 തീർഥാടകരിൽ 11094 പേരും കരിപ്പൂർ വഴിയാണ് യാത്ര തിരിക്കുക. ബാക്കിയുള്ള 2378 പേർ നെടുമ്പാശ്ശേരി വഴിയും യാത്ര പുറപ്പെടും. നെടുമ്പാശ്ശേരി ക്യാമ്പ് ജൂലൈ 13 നാണ് ആരംഭിക്കുന്നത്.
ഇത്തവണ ഹജ്ജ് സംഘം പതിവിന് വിപരീതമായി ആദ്യം മദീന സന്ദർശിച്ച ശേഷമാണ് ഹജ്ജിന്‍റെ പ്രധാന കർമ്മങ്ങൾക്കായി മക്കയിൽ എത്തുക. ഏറെ കാലമായി കാത്തിരിക്കുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോകുന്ന സന്തോഷത്തിലാണ് ഹജ്ജ് യാത്രികർ.
Post Your Comments