KeralaLatest News

പ്രതികളെ കൈകാര്യം ചെയ്യാൻ ക്ഷമവും വിവേകവുമുള്ള പോലീസുകാർ മതി ; ജില്ലാ പോലീസ് മേധാവി

കണ്ണൂര്‍ : പ്രതികളെ കൈകാര്യം ചെയ്യാൻ ക്ഷമവും വിവേകവുമുള്ള പോലീസുകാർ മതിയെന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ഒരുതരത്തിലുമുള്ള മൂന്നാംമുറയും പാടില്ല. എഎസ്‌ഐ, ഗ്രേഡ് എസ്‌ഐ തസ്തികയിലുള്ളവരായിരിക്കണം കസ്റ്റഡി കാര്യങ്ങൾ നോക്കേണ്ടതെന്നും എസ്പി പറഞ്ഞു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു ജില്ലകളില്‍ ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ ജില്ലയിലും പോലീസ് മേധാവി ഉത്തരവിറക്കിയത്.അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ അറസ്റ്റ് നടപടികളിലേക്കു കടക്കേണ്ടതുള്ളു. പ്രതികളെ അറസ്റ്റ് ചെയ്താൽ അടുത്തനിമിഷം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം.സ്‌റ്റേഷനുകളിലെ കസ്റ്റഡി സംഭവങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉടന്‍ തന്നെ ജില്ലാ പൊലീസ് ആസ്ഥാനത്ത് വിവരം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button